X

എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ചു; കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി

കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ അപൂര്‍വ കാഴ്ചയായി. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടെ യാത്രാ വിമാനം ഇറങ്ങുന്നത്.

ബാംഗ്ലൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനമാണ് രാവിലെ 7.30 ന് ഐ.എന്‍.എസ് ഗരുഡയിലെത്തിയത്. 71 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് എയര്‍ ഇന്ത്യയുടെ 4 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ബാംഗ്ലൂരില്‍ നിന്ന് മൂന്ന് വിമാനങ്ങളും എത്തി തിരിച്ചു പോകും . മധുര- ചെന്നൈ കൊച്ചി വിമാനവും സര്‍വീസ് നടത്തിയേക്കും . ജെറ്റ് എയര്‍വേയ്‌സ് , ഇന്‍ഡിഗോ എന്നിവ നാളെ സര്‍വീസ് നടത്തും . ഇന്‍ഡിഗോ ഇന്ന് പരീക്ഷണ ലാന്‍ഡിങ് നടത്തും. 2000 ജൂണ്‍ 30 നാണ് മുമ്പ് നാവിക സേനാ വിമാനത്തില്‍ ആദ്യ വിമാനമവിമാനമിറങ്ങിയത്.
.

chandrika: