X

കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ നിലവില്‍ വന്നു

ദുബൈ: കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ രൂപീകരണവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. പ്രസിഡണ്ട് ജലീല്‍ മഷ്ഹൂര്‍ തങ്ങളുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പരിപാടിയില്‍ ട്രഷറര്‍ ഷംസുദ്ദീന്‍ പെരുമ്പട്ട അധ്യക്ഷത വഹിച്ചു.

ഹൈദ്രോസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി അക്കാദമി വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ തിരൂരങ്ങാടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന യുഎഇ കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ മുട്ടുങ്ങലിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

പാട്ടും പറച്ചിലുമായി ഒ.ബി.എം ഷാജി കാസര്‍കോട്, ബഷീര്‍ തിക്കോടി (ഇശല്‍), അക്കാദമി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കമറുദ്ദീന്‍ കീച്ചേരി, യുഎഇ കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ മുട്ടുങ്ങല്‍, അബ്ദുളള കുട്ടി പി.വി, ഷമീം ചെറിയമുണ്ടം, തിരൂരങ്ങാടി മുനിസിപ്പല്‍ കൗസിലര്‍ സമീന മുഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈനാര്‍ എടച്ചാക്കൈ, ജമീല ടീച്ചര്‍ ഒറ്റപ്പാലം, ഫാത്തിമ സഹീര്‍, സുലൈഖ ഹമീദ്, അനീന മിര്‍സ, കബീര്‍ വയനാട് എന്നിവര്‍ മെഹ്ഫില്‍ അവതരിപ്പിച്ചു. എ.കെ മുസ്തഫ, മുസ്തഫ മുട്ടുങ്ങല്‍ മറുപടി പ്രസംഗം നടത്തി. ഫനാസ് തലശ്ശേരി നന്ദി പറഞ്ഞു.

webdesk14: