X

നാളെ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

കൊച്ചി:സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കട അടച്ചിട്ട് തങ്ങളുടെ പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കും. കോവീഡ് രണ്ടാം വ്യാപനത്തില്‍ റേഷന്‍ വ്യാപാരികളില്‍ ഏറെ ഭീതിയിലാണ്.ഇരുപത്തിരണ്ട് വ്യാപാരികള്‍ രോഗം ബാധിച്ചു കുറഞ്ഞ ദിവസത്തിനുള്ളില്‍ മരണപെട്ടുകഴിഞ്ഞു. ഓരോ ദിവസങ്ങളും നേരം പുലരുന്നത് വ്യാപാരികളുടെ മരണവാര്‍ത്തകള്‍ കേട്ട നടുക്കത്തോടെയാണ്. മുന്നൂറോളം വ്യാപാരികള്‍ ആശുപത്രികളിലും അഞ്ഞൂറില്‍ അധികം സെയില്‍സുന്മാന്‍മാരും ബന്ധുക്കളും കോന്റെയിലും കഴിയുന്നു.

ഇത്തരം സാഹചര്യത്തില്‍ പോലും സംസ്ഥാനത്തെ തൊണ്ണൂറ് ലക്ഷം കാര്‍ഡുടമകള്‍ ഒരു മാസത്തെ റേഷനും പിന്നീട് കിറ്റുകള്‍ കൈപറ്റുവാനും എത്തണം. വീണ്ടും മണ്ണെണ്ണക്കും 15ാം തിയ്യതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ കൈപറ്റുന്നതിന്ന് വേണ്ടിയും കടയില്‍ ബയോമെട്രിക്ക് സംവിധാനത്തിലൂടെ കൂട്ടം ചേര്‍ന്ന് നിന്ന് റേഷന്‍ കൈപ്പറ്റണ്ട സാഹചര്യമാണ് ഇപ്പോള്‍ അധികാരികള്‍ ഒരിക്കിയിരിക്കുന്നത്.ഇത് ഒഴിവാക്കേണ്ടതാണ്.ഒരു ദിവസം നൂറ് മുതല്‍ നൂറ്റി അന്‍പത് വരേ ഉപഭോക്താക്കള്‍ക്ക് ശരാശരി റേഷന്‍ നല്‍കുന്ന റേഷന്‍ കട ജീവനക്കാര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കണം .അല്ലാത്തപക്ഷം സാമൂഹിക വ്യാപനത്തിന് കാരണമായി മാറുന്നു.

സര്‍ക്കാര്‍ പ്രഖ്യപിക്കുന്ന തോതില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും ഭക്ഷ്യ കിറ്റുകളും നല്‍കി സര്‍ക്കാറിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ ആരോഗ്യ വകുപ്പിനൊപ്പവും ക്രമസമാധാന പാലകരെ പോലെയും മുന്നണി പോരാളികളാണെന്ന് അംഗീകരിക്കണം. മരണപെട്ട വ്യാപാരികളുടെ കുംടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പെടുത്തുകയും ക്ഷേമനിധിയില്‍ ഈ ലോക്ക് ഡൗണ്‍ വേളയില്‍ എല്ലാ വ്യാപാരികള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും വേണം. കുടിശ്ശിക വന്ന എട്ട് മാസത്തെ കിറ്റിന്റെ കമ്മീഷന്‍ ഉടനെ നല്‍കണമെന്നും ഓരോ മാസത്തെ കമ്മീഷനും വിതരണം പൂര്‍ത്തിയായി അഞ്ചു ദിവസത്തിനകം വിതരണം നടത്തുകയും ചെയ്യുക എന്ന ഉത്തരവ് നടപ്പിലാക്കണം

ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയും മരണമടഞ്ഞ വ്യാപാരികളോട് ആധര സൂചകമായും സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ചു കൊണ്ട് 17 ന് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടുവാന്‍ സംയുക്ത കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്.

 

web desk 3: