X

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചു; രഹ്ന ഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍. ആവശ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലക്ക് പോകുന്നുവെന്ന അടിക്കുറിപ്പോടെ രഹ്ന ഫാത്തിമ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കി. നിശ്ചിത വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ വ്യവസ്ഥകള്‍ രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തില്‍ പറയുന്നത്.

web desk 3: