X

ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണു; യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു.നരിക്കുനി ഒടുപാറയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്ത് വച്ചായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം.

web desk 3: