X

ഈ അധ്യയന വർഷം 28 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളുടെ ഈ അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍,സ്കൂള്‍ – 220 പ്രവര്‍ത്തി ദിവസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി – 221 പ്രവര്‍ത്തി ദിവസം,ഹയര്‍ സെക്കന്‍ഡറി – 192 പ്രവര്‍ത്തി ദിവസം എന്നിങ്ങനെയാണ് അധ്യയന ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

webdesk15: