X

ഖുഷ്ബു ബിജെപിയിലേക്കു തന്നെ; എഐസിസി വക്താവ് സ്ഥാനത്തു നിന്ന് നീക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഖുഷ്ബു ബിജെപിയിലേക്ക് തന്നെ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക അവര്‍ ബിജെപിയില്‍ ചേരും. തമിഴ്‌നാട് ബിജെപി പ്രസിഡണ്ട് എല്‍ മുരുകന്‍, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി എന്നിവരുടെ സാന്നിധ്യത്തിലാകും പാര്‍ട്ടി പ്രവേശം.

അതിനിടെ, കോണ്‍ഗ്രസ് ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഖുശ്ബു ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി. നേരത്തെ, നടി ബിജെപി പാളയത്തിലേക്കെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി സംസ്ഥാന ഘടകം ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗം ചെയ്യുകയും ചെയ്തിരുന്നു.

2014 ല്‍ കോണ്‍ഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയായത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അര്‍ത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇവര്‍ രാജിവച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തല്‍ നേരിട്ടതായി ഇവര്‍ ആരോപിക്കുന്നു.

Test User: