X
    Categories: HealthMore

കോവിഡ് കാലത്ത് ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി നിറഞ്ഞ ഒരു വര്‍ഷമാണ് കഴിയാന്‍ പോവുന്നത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ 2020 എന്ന വര്‍ഷം തന്നെ കോവിഡ് കൊണ്ടുപോവും. സ്വന്തം വീടുകളില്‍ അടച്ചിരിക്കുന്ന, അധികം സാമൂഹിക ബന്ധങ്ങളില്ലാത്ത, വിനോദങ്ങളും കറങ്ങിനടക്കലുമില്ലാത്ത ഒരു വര്‍ഷം കടന്നുപോവുന്നു. കോവിഡ് വന്നില്ലെങ്കിലും പലരിലും വലിയ മാനസിക പ്രതിസന്ധിയാണ് ഈ അടച്ചിരിക്കല്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ലോക്ഡൗണ്‍ കാലം നമ്മുടെ ജീവിതരീതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പതിവായി ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ തകിടം മറിയുകയും പുതിയ ശീലങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ശ്രമിക്കണം. മടിപിടിച്ചിരിക്കുന്നത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പുറത്തുപോവുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ തന്നെ വീട്ടില്‍ ചെയ്യാവുന്ന കൃഷി അടക്കമുള്ള കാര്യങ്ങളില്‍ വ്യാപൃതരാവാന്‍ ശ്രമിക്കണം.

സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ ഉപയോഗം ഈ കാലയളവില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് കണ്ണിനും മനസ്സിനുമെല്ലാം വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് തിരിച്ചറിയാന്‍ കഴിയണം. കൃഷി, വായന തുടങ്ങിയ വിനോദങ്ങള്‍ക്കും കുടുംബാംഗങ്ങളോട് സംസാരിച്ചിരിക്കാനും കുട്ടികളോടൊപ്പം കളിക്കാനും സമയം കണ്ടെത്തണം.

ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിന് തടസ്സമുള്ളതിനാല്‍ മറ്റു വഴികളില്‍ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. കോവിഡ് കഴിയുമ്പോഴേക്കും ബന്ധങ്ങള്‍ അറ്റുപോവുന്ന സാഹചര്യം ഉണ്ടാവരുത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: