X

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു;18 കാരന്‍ അറസ്റ്റില്‍

കൊല്ലം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 18കാരന്‍ അറസ്റ്റില്‍.കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജാണ് അറസ്റ്റിലായത്. പ്രതിയുടെ പേരില്‍ സമാനമായ നിരവധി കേസുകള്‍ ഉണ്ട്.

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീഡിപ്പിക്കുകയായിരുന്നു.

പ്രതിയെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് മറ്റു പെണ്‍കുട്ടികളെയും ചൂഷണം ചെയ്ത വിവരം പുറത്തുവന്നത്. പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി.

 

web desk 3: