X
    Categories: indiaNews

കോവിഡ് നഷ്ടപരിഹാരം:വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകള്‍ ശ്രദ്ധിക്കണം;സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് മരണങ്ങളുടെ നഷ്ടപരിഹാരം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി. അര്‍ഹരല്ലാത്തവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ജസ്റ്റിസ് എം.ആര്‍. ഷായുടെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.

വിഷയത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി അറിയിച്ചു. വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ തടയാനുള്ള സംവിധാനത്തെക്കുറിച്ച് കോടതി സര്‍ക്കാറിന്റെ നിര്‍ദേശം തേടുകയും ഉത്തരവുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്നും പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിയന്ത്രിക്കാന്‍, മരണത്തിന് കീഴടങ്ങുന്നവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിര്‍ദേശിച്ചു.

അപേക്ഷാ നടപടി അനിശ്ചിതമായി തുടരാനാകില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, കുറച്ച് സമയപരിധി ഉണ്ടായിരിക്കണമെന്നും അല്ലാത്തപക്ഷം 56 വര്‍ഷത്തേക്ക് പ്രക്രിയ നീണ്ടുപോകുമെന്നും കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥ ആവശ്യക്കാരുടെ അവസരം ഇല്ലാതാക്കിയേക്കാമെന്നും അതിനാല്‍ അതെങ്ങനെ തടയണമെന്ന് നിര്‍ദേശിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിനോട് ജസ്റ്റിസ് ഷാ ആവശ്യപ്പെട്ടു. വാദം കേള്‍ക്കുന്നത് ബെഞ്ച് മാര്‍ച്ച് 14നേക്ക് മാറ്റി. നഷ്ടപരിഹാരം സംബന്ധി ച്ച് അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

web desk 3: