X

കോവിഡ് വ്യാപന സമയവും;കാലാവസ്ഥാ വ്യതിയാനം തടയാന്‍ ഉപകരിച്ചില്ല

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച കോവിഡ് മൂലം കാലാവസ്ഥ വ്യതിയാനത്തിന്റെ വേഗതയില്‍ കുറവുണ്ടായിട്ടില്ലെന്നും കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനുള്ള പോരാട്ടത്തില്‍ ലോകം പിന്നിലാണെന്നും ഐക്യരാഷ്ട്ര സഭ. കാലാവസ്ഥാ ഉച്ചകോടിക്ക് ഏതാനും ആഴ്ചകള്‍ മുന്‍പ് യു.എന്‍ ഏജന്‍സികളും ശാസ്ത്ര പങ്കാളികളും ചേര്‍ന്ന് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനവും പ്രത്യാഘാതങ്ങളെയും വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാര്‍ബണ്‍ പുറംതള്ളലിന് താല്‍ക്കാലിക കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് അന്തരീക്ഷത്തെ മിലനമാക്കുന്ന വാതങ്ങളുടെ തോത് കുറക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുതിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ബണ്‍ പുറംതള്ളുന്നത് കുറക്കുവാനുള്ള പാരീസ് ഉടമ്പടി പ്രകാരമുള്ള കാര്യങ്ങളൊന്നും നടപ്പിലാകുന്നില്ല. ഇത് ലോകത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട നിര്‍ണായക വര്‍ഷമാണിതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തുകള്‍ക്ക് മറുപടിയായി പറഞ്ഞു. യാഥാര്‍ത്ഥ്യവുമായി നാം എത്രത്തോളം വിദൂരതയിലാണ് നിലകൊള്ളുന്നത് എന്നത് ഭീതിജനകമായ വിലയിരുത്തലാണ്. യു.എന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനം ഓക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോയില്‍ നടക്കും.

 

 

web desk 3: