X

കോവിഡ് പരിശോധന കുഴപ്പത്തിലാക്കി; യുവാവിന് നഷ്ടമായത് 85,000രൂപ

People voluntarily attending the screening at a help desk at Beach Hospital in Kozhikode. Some of them came to the help desk as they feared that they might have come in contact with the COVID19 infected person from Mahe in Kozhikode , India March 18, 2020

കോവിഡ് പരിശോധനാ ഫലം തെറ്റിപ്പോയതിനെ തുടര്‍ന്ന് യുവാവിന് നഷ്ടമായത് 85000 രൂപ.വിദേശയാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നല്‍കിയ കോവിഡ് പരിശോധനാഫലം ആണ് തെറ്റായ വിവരം വഴി മുക്കാല്‍ ലക്ഷം രൂപയോളം നഷ്ടമായത്.

സംഭവം ഇങ്ങനെ: പ്രവര്‍ത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബില്‍ നിന്നും കഴിഞ്ഞ 21ന് അരുണ്‍ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് എന്ന് സ്ഥാപനം വൈകിട്ടോടെ അരുണിനെ രേഖാമൂലം അറിയിച്ചു. നെഗറ്റീവ് ആയതിനെ തുടര്‍ന്ന് 85000 രൂപ ചെലവിട്ട് അരുണ്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ പിറ്റേ ദിവസം അരുണിനെ ബന്ധപ്പെട്ട ലാബ് അധികൃതര്‍ ഫലം പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു. അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ ലാബ് പൂട്ടിച്ചു. ലൈസന്‍സിന് ഇവര്‍ അപേക്ഷിച്ചിരുന്നുങ്കിലും പ്രവര്‍ത്തനത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചത് എന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.

 

web desk 3: