X

രാജ്യത്ത് 24 മണിക്കൂറിനിടെ 2,858 പേര്‍ക്ക് കൊവിഡ്; 11 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുനിടെ 2,858 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 4,31,19,112 ആയി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 0.6 % കൂടുതല്‍ കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുനിടെ 11 മരണങ്ങള്‍ കൂടി ഉണ്ടായി. ഇതോടെ ആകെ മരണം 5,24,201 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവിലുള്ള സജീവ കേസുകളുടെ എണ്ണം 18,096 ആയി കുറഞ്ഞു. ഇന്ന് 508 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വീണ്ടെടുക്കല്‍ നിരക്ക് നിലവില്‍ 98.74% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,355 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,76,815 ആയി.

അതേസമയം, ഡല്‍ഹിയിലാണ് ഏറ്റവുമധികം കേസ് റിപ്പോര്‍ട്ട് ചെയ്തത്. 899 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന (439), കേരളം (419), മഹാരാഷ്ട്ര (263), ഉത്തര്‍പ്രദേശ് (175) എന്നിവയാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സംസ്ഥാനങ്ങള്‍.

web desk 3: