X

കോഴിക്കോട് മതിലിടിഞ്ഞ് വീണു മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ മതില്‍ ഇടിഞ്ഞ് വീണു മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു. പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. നാലു പേര്‍ ചേര്‍ന്ന് ഏഴു മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണഭിത്തി കെട്ടാനുള്ള ജോലിക്കിടെ മണ്ണിടിച്ചില്‍ സംഭവിക്കുകയായിരുന്നു.

രണ്ടുപേര്‍ ശബ്ദം കേട്ട് ഓടിയതായും രണ്ടുപേര്‍ മണ്ണിന് ഇടയില്‍ പെടുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു തൊഴിലാളിയെ കണ്ടെത്തി രക്ഷപ്പെടുത്താനും, പിന്നീട് നടത്തിയ തെരച്ചിലിലാണ് ബൈജുവിനെ മരിച്ചനിലയില്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത്.പരിക്കേറ്റ തൊഴിലാളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

web desk 3: