X

കോഴിക്കോട് ബീച്ച് തുറന്നു

 

ജില്ലയിലെ കള്‍ച്ചറല്‍ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ആയിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.

മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തില്‍ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും കോര്‍പറേഷന്‍ പിഴ ഈടാക്കുന്നതായിരിക്കും.

രണ്ടാം തരംഗത്തിന് മുന്നോടിയായി ബീച്ച് തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയായിരുന്നു.എന്നാല്‍ ഇതിനാണ് അറുതി വന്നിരിക്കുന്നത്.

web desk 3: