X

കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് മാവൂര്‍ കല്‍പള്ളിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മാവൂര്‍ സ്വദേശി അര്‍ജുന്‍ സുധീര്‍(37) ആണ് മരിച്ചത്. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മാവൂരിലേക്ക് പോകുന്ന ബസ് സ്‌കൂട്ടറിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

webdesk11: