X

യാത്രക്കിടെ നഷ്ടപ്പെട്ട മലയാളി അധ്യാപകന്റെ ഫോണ്‍ തിരിച്ചേല്‍പിച്ച് കശ്മീരി യുവാവ് മാതൃകയായി

കശ്മീരിലെ യാത്രക്കിടെ നഷ്ടപ്പെട്ട മലയാളി അധ്യാപകന്റെ  ആന്‍ഡ്രോയ്ഡ് ഫോണ്‍ തിരിച്ചേല്‍പിച്ച് യുവാവ് മാതൃകയായി. ഇക്കഴിഞ്ഞ മെയ് 14നാണ് സംഭവം. പഹല്‍ഗാമില്‍ ഹോട്ടലില്‍വെച്ചാണ് മലപ്പുറം കുനിയില്‍ സ്വദേശി ഇബ്രാഹിംകുട്ടിമാസ്റ്ററുടെ ഫോണ്‍ നഷ്ടമായത്. രണ്ടാം ദിവസം 100 കിലോമീറ്ററോളം യാത്രചെയ്താണ് ബൈക്കില്‍ യുവാവ് ഫോണ്‍ തിരിച്ചെത്തിച്ചത്. പഹല്‍ഗാം സ്വദേശിയായ അമീറാണ് ഈ യുവാവ്. സി.എ വിദ്യാര്‍ത്ഥിയായ അമീര്‍ ഫോണിലെ നമ്പറില്‍ വിളിച്ച് ശ്രീനഗറിലെ താമസസ്ഥലത്ത് ഫോണ്‍ എത്തിക്കുകയായിരുന്നു. മലപ്പുറത്തുനിന്നുള്ള അധ്യാപകസംഘത്തിലാണ് ഇബ്രാഹിംകുട്ടി മാസ്റ്റര്‍ കശ്മീര്‍ സന്ദര്‍ശനത്തിനായി ചെന്നത്. 120 പേരടങ്ങുന്ന സംഘമായിരുന്നു. കശ്മീരിനെക്കുറിച്ചുള്ള നിറംപിടിച്ച കഥകള്‍ക്കിടെ യുവാവിന്റെ മഹാമനസ്‌കത ശ്രദ്ധേയമായി. യുവാവിന് സംഘാംഗങ്ങള്‍ ചേര്‍ന്ന് ഒരു തുക നല്‍കാന്‍ തയ്യാറായെങ്കിലും തനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതിയെന്നായിരുന്നുവത്രെ മറുപടി.

ചിത്രം- ഇബ്രാഹിം മാസ്റ്റര്‍ അമീറിനൊപ്പം.

Chandrika Web: