X

മതഗ്രന്ഥം ആവശ്യപ്പെട്ടത് ആര്? അയച്ചത് ആര്? സ്വീകരിച്ചതാര്? ഉത്തരം മുട്ടി ജലീല്‍

തിരുവനന്തപുരം: ദുബൈയില്‍ നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലുകള്‍ക്ക ഒരു രേഖയുമില്ലെന്ന് അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. എവിടെ നിന്നു വന്നു, ആര് അയച്ചു, ആര്‍ക്ക് അയച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും ഒരു രേഖയുമില്ല. ഇവയില്‍ എന്താണ് എന്നും അറിയില്ല. ഇതോടെ പാഴ്‌സലില്‍ മതഗ്രന്ഥം ആയിരുന്നു എന്ന മന്ത്രി ജലീലിന്റെ വാദം കൂടുതല്‍ ദുര്‍ബലപ്പെട്ടു.

ആര് ആവശ്യപ്പെട്ടിട്ടാണ് മതഗ്രന്ഥം എത്തിച്ചത്, ആരാണ് സ്വീകരിച്ചത്, എന്തിന്റെ അടിസ്ഥാത്തിലാണ് ഇവ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. 4479 കിലോ തൂക്കമുള്ള 250 പായ്ക്കറ്റുകളാണ് തനിക്ക് വന്നത് എന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.

ദുബായ് വിമാനത്താവളത്തില്‍ ആരാണ് പാഴ്‌സല്‍ നല്‍കിയത് എന്നതിലും വ്യക്തതയില്ല. തിരുവനന്തപുരത്ത് ആരാണ് അതു സ്വീകരിച്ചത് എന്നതും ദുരൂഹമാണ്. സാധാരണഗതിയില്‍ പാഴ്‌സല്‍ വാങ്ങാന്‍ എത്തുന്നയാളിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാങ്ങിവയ്ക്കാറുണ്ട്. എന്നാല്‍ ഇതില്‍ അങ്ങനെയും ഉണ്ടായിട്ടില്ല. എന്നാല്‍ മാര്‍ച്ച് നാലിന് എത്തിയ പാഴ്‌സലിന് 81000 രൂപ അടച്ചിട്ടുണ്ട്. അതിന് മുമ്പ് വന്ന പാഴ്‌സലുകള്‍ക്ക് പതിനായിരം രൂപയില്‍ താഴെ മാത്രമാണ് അടച്ചിട്ടുള്ളത്.

മാര്‍ച്ച് ആറിന് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എത്തിയത് 250 പായ്ക്കറ്റ് പാഴ്‌സലാണ്. ഇതില്‍ 28 എണ്ണമാണ് മന്ത്രി ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റിലേക്ക കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയത്. ഒരു പാഴ്‌സല്‍ സി ആപ്റ്റ് വാഹനത്തില്‍ ബംഗളൂരുവിലേക്കും കൊണ്ടുപോയിട്ടുണ്ട്.

Test User: