X

കായംകുളത്ത് യുവാവിനെ കുത്തി കൊന്നു

ആലപ്പുഴ: കായംകുളത്ത് യുവാവിനെ കുത്തിക്കൊന്നു. കായംകുളം എം.എസ് എം ഹൈസ്‌കൂളിന് സമീപം വൈദ്യന്‍ വീട്ടില്‍ സിയാദിനെയാണ് (35) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് സംഭവം.
കൊളിളക്കം സൃഷ്ടിച്ച ശര്‍ക്കര വ്യാപാരി കൊലപെടുത്തി പണം കവര്‍ച്ച നടത്തുകയും നിരവധി ക്രിമിനല്‍ കേസ്സിലെ പ്രതിയുമായ വെറ്റുമുജീബ് എന്ന അറിയപ്പെടുന്ന മുജീബാണ് സിയാദിനെ കൊന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കായംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം കായംകുളം ഗവ: താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തെ ചെല്ലി നാട്ടുകാരും പോലീസും തമ്മില്‍ ആശുപത്രിയില്‍ ഏറ്റുമുട്ടി.പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

 

web desk 1: