X

കെ.ടി.യു കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് : ചരിത്ര നേട്ടങ്ങളോടെ എം.എസ്.എഫ്.

കെ.ടി.യു കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ചരിത്ര നേട്ടങ്ങളോട് യൂണിയനുകൾ പിടിച്ചെടുത്ത് എം.എസ്.എഫ്. കോളേജുകളിൽ എസ്.എഫ്.ഐ യുടെ കോട്ടവത്കൃത ജനാധിപത്യ വിരുദ്ധതക്കെതിരെ വിദ്യാർത്ഥികൾ നൽകിയ കനത്ത തിരിച്ചടിയാണ് കാസർക്കോട് എൽ.ബി.എസ് അടക്കം എസ്.എഫ്.ഐയെ കൈവിട്ടത്. സാങ്കേതിക കലാലയങ്ങളിൽ പ്രധാനപ്പെട്ട കാസർക്കോട് എൽ.ബി.എസും കൊല്ലം ടി.കെ.എം കോളേജ് ഉൾപ്പെട്ടെ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. 65 വർഷത്തെ എസ്.എഫ്.ഐയുടെ യൂണിയൻ ഭരണമാണ് എം.എസ്.എഫ് അവസാനിപ്പിച്ചത്.

കെ.ടി.യു വിന് കീഴിലെ അഞ്ച് പ്രധാനപ്പെട്ട കോളേജുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. അതിലെ രണ്ട് കോളേജ് എസ്.എഫ്.ഐയിൽ നിന്നും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. എസ്.എഫ്.ഐയുടെ സർവാധിപത്യ, അക്രമ രാഷ്ട്രീയത്തെ ക്യാമ്പസുകൾ അകറ്റി നിർത്തുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ തെരഞ്ഞെടുപ്പ്. എം.എസ്.എഫ് മുന്നോട്ടുവക്കുന്ന രാഷ്ട്രീയത്തിന് വിദ്യാർഥികൾ നൽകുന്ന അംഗീകാരം കൂടിയാണ് കോളേജുകളിലെ ചരിത്ര വിജയം. യു.ഡി.എസ്.എഫിന്റെ യു.യു.സിമാരുടെ എണ്ണത്തിലും തെരഞ്ഞെടുപ്പിൽ വലിയ വർധനവ് ഉണ്ടായി. ടി.കെ.എമ്മിൽ മത്സരിച്ച മുഴുവൻ സീറ്റും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. അസോസിയേഷൻ പോസ്റ്റുകളിൽ പത്തിൽ എട്ട് സീറ്റും മുന്നണി നേടി.

എസ്.എഫ്.ഐയുടെ ആധിപത്യ രാഷ്ട്രീയത്തിനെതിരെയുള്ള പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. മറ്റു സർവ്വകലാശാല കോളേജ് തെരഞ്ഞെടുപ്പിലും വിദ്യാർത്ഥികൾ എസ്.എഫ്.ഐ അകറ്റി നിർത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. കെ.ടി.യുവിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ എം.എസ്.എഫ് ഇടപെടുന്നതിന് വിദ്യാർത്ഥികൾ നൽകിയ അംഗീകാരമാണ് ഈ ചരിത്രം വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്. എന്നിവർ പറഞ്ഞു. സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഫിറോസ് പള്ളത്ത്, അനസ് എതിർത്തോട്, പി.എ ജവാദ്, ജില്ലാ നേതാക്കളായ സയ്യിദ് താഹാ തങ്ങൾ, സവാദ് അംഗടിമുഗർ, അസ്ലഹ് കടക്കൽ, തൗഫീഖ് കുണ്ടറ, സി.കെ ശാമിർ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അംജദ്, അഷ്റഫ് ബോവിക്കനം, മാഹിൻ ഉമ്മർ ടെക്ക് ഫെഡ് സംസ്ഥാന കൺവീനർ എ.വി നബീൽ,ജില്ലാ നേതാക്കളായ സഹദ്, ജംഷീർ ചിത്താരി,മണ്ഡലം നേതാക്കളായ സലാം മങ്ങാട്, അൽത്താഫ് പൊവ്വൽ എന്നിവർ പങ്കെടുത്തു.

webdesk15: