X

എം.ടിക്കെതിരായ വിമര്‍ശനത്തെ ന്യായീകരിച്ച് കുമ്മനം

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരര്‍ക്കെതിരായ ബിജെപി വിമര്‍ശനത്തെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ട്അസാധു വിഷയത്തില്‍ എം.ടി സ്വീകരിച്ച നിലപാടിനിനെതിരെ രൂക്ഷവിമര്‍ശവുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ ന്യായീകരിച്ചാണ് ബി.ജെ.പി അധ്യക്ഷന്‍ രംഗത്തെത്തിയത്.

രാജശേഖരന്‍ വിമര്‍ശനത്തെ ന്യായീകരിച്ച കുമ്മനം, എം.ടി. വാസുദേവന്‍ നായരെ ബി.ജെ.പിയോ രാധാകൃഷ്ണനോ അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. എം.ടി ഒരു അഭിപ്രായം പറഞ്ഞു. അതില്‍ ബി.ജെപി അവരുടെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ, കുമ്മനം വ്യക്തമാക്കി. ഇവിടെ രണ്ടുപേരും അവരവരുടെ അഭിപ്രായങ്ങള്‍ പറയുകയാണുണ്ടായതെന്നും കുമ്മനം പറഞ്ഞു.

നേരത്തെ നോട്ട് അസാധുവാക്കലിനെ നടന്‍ മോഹന്‍ലാല്‍ ന്യായീകരിച്ചിരുന്നു. അന്ന് മോഹന്‍ലാലിനെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശിച്ചിരുന്നു. സിപിഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല, എന്നാല്‍ ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്നമുണ്ടാക്കുന്നത് ശരിയല്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: