X

ആദിവാസികള്‍ക്ക് പിന്തുണയുമായി കുമ്മനത്തിന്റെ പ്രതിഷേധം; വേഷംകെട്ടലിനെ ട്രോളി സോഷ്യല്‍മീഡിയ

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വന്തം കൈകള്‍ ഷാളുകൊണ്ട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു കുമ്മനത്തിന്റെ പ്രതിഷേധം. കേരളത്തിലെ ആദിവാസികള്‍ക്ക് പിന്തുണ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

അതേസമയം ആളുകളുടെ പിന്തുണ തേടിയ കുമ്മനത്തിന്റെ പ്രതിഷേധ നടപടിയെ പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ട്വീറ്റിനെതിരെ പരിഹാസ രൂപേണ റീട്വീറ്റുള്‍ നിറയുകയാണ്. കുമ്മനത്തിന്റെ വേഷം കെട്ടലിനെ ട്രോളി നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയില്‍ പുറത്തു വരുന്നത്. നീല ലുങ്കി കൈയ്യില്‍ കെട്ടിയ ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചുവപ്പു നിറത്തിലുള്ള ഷാള്‍ കൈയ്യില്‍ കെട്ടിയ ചിത്രവും വ്യത്യസ്ത പോസുകളുമായുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രതിഷേധത്തിനായി കുമ്മനം വ്യത്യസ്ത രീതികളില്‍ പോസ് ചെയ്‌തെന്നും പ്രഛന്ന വേഷംകെട്ടി കുമ്മനം കൊല്ലപ്പെട്ട മധുവിനെ അപമാനിക്കുകയാണെന്നും കമ്മന്റുകളില്‍ പറയുന്നു.

അതിനിടെ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് ബി.ജെ.പിയുടെ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. അതേസമയം രാഷ്ട്രീയ എതിരാളികള്‍ കുമ്മനത്തിന്റെ കൈയില്‍ ചുവന്ന തുണികൊണ്ട് കെട്ടിയ ചിത്രം കൃത്രിമമായി നിര്‍മ്മിച്ച് പ്രചാരണം നടത്തുന്നതായും ബി.ജെ.പി വൃത്തങ്ങള്‍ ആരോപച്ചു. ഇതിനെതിരേ പരാതി നല്‍കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

chandrika: