X
    Categories: indiaNews

കര്‍ഷക സമരസ്ഥലത്തെത്തി ‘യോഗ ചെയ്ത് നരേന്ദ്ര മോദി’; നന്ദി അറിയിച്ച് കുനാല്‍ കമ്ര

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സമരസ്ഥലത്ത് മോദി യോഗ ചെയ്യുന്ന ഡമ്മി കൊണ്ടുവന്ന് കര്‍ഷകരുടെ പ്രതിഷേധം. ഇതിന്റെ ചിത്രം സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര പങ്കുവെച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധത്തിന് പങ്കുചേര്‍ന്നതിന് നന്ദി മോദിജീ എന്ന കുറിപ്പോടെയാണ് കുനാല്‍ കമ്ര ചിത്രം പങ്കുവെച്ചത്.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ ചര്‍ച്ച നടത്തുകയാണ്. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.

വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഭാരത് ബന്ദിനു പിന്നാലെ, കൂടുതല്‍ വീര്യമേറിയ പ്രക്ഷോഭ പരിപാടികളുണ്ടാകുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, മാറ്റങ്ങള്‍ വികസനത്തിന് അനിവാര്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ ചില നിയമങ്ങള്‍ ബാധ്യതയാണെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചനയാണ് നല്‍കിയത്.

 

 

 

web desk 3: