X

കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തം; സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചു

കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചു. പൊലീസ് ഫോറൻസിക് സംഘം ഉൾപ്പെടെ ദുരന്തം ഉണ്ടായ സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് സർവകലാശാലയും അന്വേഷണം ആരംഭിച്ചു. സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് ഉടൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കും.അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി സാറാ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ ഐസിയുവിൽ ചികിത്സയിലാണ്. 42 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്.

 

webdesk15: