X

മെഡി.കോളേജിൽ ജീവനക്കാർ കുറവ്: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

മെഡി.കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വന്യമൃഗങ്ങളുടെ ആക്രമണം അടക്കം വലിയ സംഭവങ്ങൾ തുടർക്കഥയാകുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാഴ്ത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു.തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആകിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

അപകടങ്ങളും മറ്റും സംഭവിച്ച് ദിവസേന മൂവായിരത്തിലധികം ആളുകളാണ് പല ജില്ലകളിൽ നിന്നായി മെഡിക്കൽ കോളേജിലെത്തുന്നത്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണ്. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാഗത്തിൽ ഡോക്ടർമാർ കുറവാണ്. അമിത ജോലി ഭാരം കാരണം നേഴ്സുമാർ പ്രതിഷേധത്തിലാണ് . മാർച്ചിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

webdesk13: