X

ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം ആസൂത്രിതം- പ്രത്യേക അന്വേഷണ സംഘം

ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകരെയും വാഹനം ഇടിച്ചുകയറ്റി കൊന്നത് മുന്‍കൂട്ടി ആസുത്രണം ചെയ്താണെന്ന് പ്രത്യേക അന്വേഷണ സംഘം.കേസിലെ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പ്രതികള്‍ക്കെതിരെ പ്രത്യക അന്വേഷണ സംഘം ജുഡിഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതിനുള്ള അപേക്ഷയാണ് നല്‍കിയത്.

മുന്‍കൂട്ടി ആസുത്രണം നടത്തിതന്നെയാണ് കൊലപാതാകം നടത്തിയിട്ടുള്ളത്.
അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

 

 

 

 

web desk 3: