X

ലക്ഷദ്വീപില്‍ പ്രതിഷേധക്കാരെ തടവിലാക്കിയത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ജാമ്യം

ലക്ഷദ്വീപില്‍ കലക്ടര്‍ക്കു നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികളെ ന്യായീകരിച്ചതിനെ തുടര്‍ന്ന് കലക്ടറുടെ കോലം കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഹൈക്കോടതി ഇടപെടലോടെ അമിനി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചു. തടവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെയുള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അഞ്ചുദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നുമണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.

 

web desk 1: