X
    Categories: indiaNews

‘ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിക്കാത്ത പ്രദേശം’; രാജ്യത്തിന് മാതൃകയായി ലക്ഷദ്വീപ്

കവരത്തി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും ഇതുവരെ ഒരു കോവിഡ് ബാധിതനും ഇല്ലാത്ത പ്രദേശം എന്ന നേട്ടവുമായി രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ലക്ഷദ്വീപ് എന്ന കേന്ദ്ര ഭരണ പ്രദേശം. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയിട്ട് എട്ട് മാസം പിന്നിട്ടിട്ടും ഔദ്യോഗിക കണക്കനുസരിച്ച് ലക്ഷദ്വീപില്‍ ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലക്ഷദ്വീപിന്റെ അപൂര്‍വ്വനേട്ടം. 64,000 ആളുകള്‍ ദ്വീപില്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കോവിഡിനെ പ്രതിരോധിക്കാന്‍ ദ്വീപിലെ അധികൃതര്‍ നടത്തിയ തീരുമാനങ്ങള്‍ തന്നെയാണ് ഈ നേട്ടം കരസ്ഥാമാക്കാന്‍ അവരെ സഹായിച്ചത്. പുറത്ത് നിന്ന് ലക്ഷദ്വീപിലേക്ക് വരുന്ന പ്രദേശവാസികളെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. നിര്‍ബന്ധിത ക്വാറന്റെയ്‌നും ഏര്‍പ്പെടുത്തിയിരുന്നു.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദ്വീപിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ദ്വീപിലെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ 10 ദ്വീപുകളിലായി 53 സ്‌കൂളുകളാണ് ഉള്ളത്. ഇവിടെ 11,000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

web desk 3: