X

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവ്

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഏഴു വര്‍ഷം തടവുശിക്ഷ. 60 ലക്ഷം രൂപയുടെ പിഴയും ലാലുവിനെതിരെ ചുമത്തി. ഇതോടെ നാലു കേസുകളിലുമായി ലാലു അടക്കേണ്ട പിഴത്തുക 60 ലക്ഷമായി.

റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ വകമാറ്റി ചെലവഴിച്ച കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മൊത്തം ആറു കേസുകളാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ നാലാമത്തെ കേസിലെ വിധിയാണ് പുറത്തുവന്നത്.

ഐ.പി.സി വകുപ്പുപ്രകാരം ഏഴു വര്‍ഷവും അഴിമതി നിരോധനനിയമപ്രകാരം ഏഴു വര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചത്. ഇത് രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

chandrika: