X

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു.ലളിത് , വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.

ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ കോടതിയിലാണ് ഇതുവരെ ലാവലിന്‍ കേസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

 

web desk 1: