X

ഇടതിന്റെ ഉറപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍:ഡോ. എം കെ മുനീര്‍

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കില്ല എന്നതു മാത്രമാണെന്ന് എം കെ മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ടഏഛഡ നടത്തിയ സെക്രട്ടറിയേറ്റ് ധരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ജീവനക്കാര്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ ഒന്നും നല്‍കില്ല എന്നത് മാത്രമല്ല ജീവനക്കാരെ അവഹേളിക്കുകകൂടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിലക്കയറ്റവും നികുതിഭാരവും അടിക്കടി അടിച്ചേല്‍പ്പിക്കുന്നു. അതിദുസ്സഹമായ ജീവിതഭാരത്താല്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. ജീവനക്കാര്‍ ഇപ്പോള്‍ സമരമുഖത്തേക്ക് വന്നത് പുതിയ ഏതെങ്കിലും ആനുകൂല്യത്തിന് വേണ്ടിയല്ല ക്ഷാമബദ്ധയും അവധി ശമ്പളവും ഉള്‍പ്പെടെ പിടിച്ചുവെച്ചത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്. ക്ഷാമബത്തയുടെ അഞ്ചു ഗടുക്കല്‍ കുടിശ്ശികയായത് സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യമായാണ്. ഭവന വായ്പ എവിടെ എന്ന ജീവനക്കാരുടെ ചോദ്യത്തിന് ഉത്തരമില്ല, മെഡിസെപ്പ് പദ്ധതിയിലും സര്‍ക്കാര്‍ കൈയിട്ടുവാരി, ഛജ സൗകര്യമില്ല, വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളുമില്ല. ഇപ്പോള്‍ പണമടച്ച് ചികിത്സിക്കൂ പിന്നീട് പണം നല്‍കാം എന്നാണ് ഇന്‍ഷുറന്‍സ് ഏജന്‍സിയും സര്‍ക്കാരും പറയുന്നത്. പിന്നെന്തിനാണ് ഈ പദ്ധതിക്ക് ഇന്‍ഷുറന്‍സ് എന്ന പേര് നല്‍കിയത്. കമ്മീഷന്‍ മാത്രമായിരുന്നു പദ്ധതിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് ഉറപ്പാവുകയാണ്. ജടഇ നിയമനങ്ങളില്ല, പിന്‍വാതില്‍ നിയമനങ്ങളേയുള്ളൂ. നാട്ടില്‍ വികസനം ഉണ്ടാക്കിയ യുഡിഎഫ് കാലം തിരിച്ചുവരാന്‍ ജീവനക്കാരും ജനങ്ങളാകെയും ആഗ്രഹിക്കുന്നുവെന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍പോലും സൂചിപ്പിക്കുന്നത്.
സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന സന്നിഗ്ധ ഘട്ടത്തില്‍ ജീവനക്കാരും അധ്യാപകരും എത്തി നില്‍ക്കുകയാണ്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങളെല്ലാം തിരികെ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ധരണയെ എം എല്‍ എ മാരായ പി ഉബൈദുള്ള, നജീബ് കാന്തപുരം, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രാഹിം, ഹമീദ് മാസ്റ്റര്‍, യു എ ലത്തീഫ്, അബ്ദുല്‍ വാഹിദ് യുപി തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. എസ് ഇ യു സംസ്ഥാന നേതാക്കളായ പോത്തന്‍കോട് റാഫി, ആമിര്‍ കോഡൂര്‍, യൂത്തലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന തുടങ്ങിയവര്‍ സംസാരിച്ചു.
ധരണയില്‍ എസ് ജി ഒ യു സംസ്ഥാന നേതാക്കളായ ഡോ: ഹാറൂണ്‍ റഷീദ്, ഹമീം മുഹമ്മദ്, മജീദ് കക്കോട്ടില്‍ , ഫൈസല്‍ കെ പി ,സബീന മാഹീന്‍, ജയകുമാര്‍ , അസര്‍ എം എ , ശൈഖ് ബൈജു, കബീര്‍, ഫറൂഖ്, സൈനുദീന്‍, അസ്ലാഹ്, മുഹമ്മദ് പുല്ലൂപറമ്പന്‍, മുനീര്‍ റഹ്മാന്‍, സലിം ഷാജഹാന്‍, ആരിഫ് , സൈഫുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Chandrika Web: