X

അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ്ലൈനില്‍ ചോര്‍ച്ച; കൊച്ചി നഗരത്തില്‍ രൂക്ഷഗന്ധം

കൊച്ചിയിലെ നഗരവാസികളെ ശ്വാസംമുട്ടിച്ച് രാസ വാതക ചോര്‍ച്ച. കളമശ്ശേരി കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടര്‍ന്നു. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളില്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോര്‍ച്ചയാണ് കാരണം.

ഗന്ധം രൂക്ഷമായതോടെ ചിലര്‍ക്ക് രാത്രിയില്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. പാചകവാതകത്തിന് ഗന്ധം നല്‍കുന്ന വാതകമാണ് ചോര്‍ തിരിക്കുന്നത്. അപകട സാധ്യതകള്‍ ഒന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

 

 

 

 

 

webdesk11: