X

സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 23ന് വെള്ളിയാഴ്ച മസ്കറ്റ് മബേലയിൽ

മസ്കറ്റ് : മസ്കറ്റ് കെ എം സി സി അൽഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റർ അൽഖൂദ് ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 23ന് വെള്ളിയാഴ്ച നടക്കും.

ഇരു കമ്മിറ്റികളുടെയും സംയുക്ത നേതൃത്വത്തിൽ അൽ ഖൂദിൽ പ്രവർത്തനമാരംഭിച്ച ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

രാത്രി 9 മണിക്ക് മബേലയിലെ അൽ മസാറത്ത് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടക്കുക. രാത്രി 7 മണി മുതൽ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കുന്ന പരിപാടികളോടെ തുടക്കം കുറിക്കും.

വിപുലമായ സ്വാഗത സംഘം കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ സി.വി.എം.ബാവ വേങ്ങര, ഫൈസൽ ആലുവ, വി.എം.അബ്ദുസ്സമദ് എന്നിവർ അറിയിച്ചു.

webdesk14: