X
    Categories: Newsworld

ലിബിയയിലെ പ്രളയത്തിൽ മരണം 5200 കടന്നു ; നിരവധി പേരെ കാണാതായി

ഡാ​നി​യ​ൽ കൊ​ടു​ങ്കാ​റ്റി​​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്രളയ ദു​​ര​ന്ത​ത്തിൽ ലിബിയയിൽ മരണം അയ്യായിരം കടന്നു. ഇതുവരെ 5200 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കി​ഴ​ക്ക​ൻ ലി​ബി​യ​യി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​രെ കാ​ണാ​താ​യിട്ടുണ്ട്.പ​ല​യി​ട​ത്തും അ​ണ​ക്കെ​ട്ടു​ക​ൾ പൊ​ട്ടി ജനവാസ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഡെ​ർ​ന​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ദു​രി​ത​മു​ണ്ടാ​യിരിക്കുന്നത്. ത​ല​സ്ഥാ​ന​മാ​യ ട്രി​പ​ളി​യി​ൽ​നി​ന്ന് 900 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​ണ് ഡെ​ർ​ന.ക​ഴി​ഞ്ഞ​ദി​വ​സം ഒ​രൊ​റ്റ ഖ​ബ​ർ​സ്ഥാ​നി​ൽ മാ​ത്രം 200​പേ​രെ ഖ​ബ​റ​ട​ക്കി.മ​ര​ണ​സം​ഖ്യ ഇ​നീയും ഉയരുമെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന സംഘടനകൾ അറിയിച്ചു.ഡെ​ർ​ന​യി​ലെ ദു​ര​ന്തം രാ​ജ്യ​ത്തി​ന് കൈ​കാ​ര്യം ചെ​യ്യാ​നാ​വു​ന്ന​തി​ല​പ്പു​റ​മാ​ണെ​ന്ന് കി​ഴ​ക്ക​ൻ ലി​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​സാ​മ ഹമദ് പറഞ്ഞു.

webdesk15: