X

ശിവശങ്കറിന്റെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി

ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി.

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയ ഫണ്ടില്‍നിന്ന് സാമ്ബത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇ.ഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് രണ്ടിന് അഡീ. സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യഹരജി തള്ളി. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ ഹരജി നല്‍കിയത്. ആരോഗ്യസ്ഥിതി സംബന്ധിച്ച വാദം അവാസ്തവമാണെന്ന് ഇ.ഡി അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള്‍ കോടതി കീഴ്‌കോടതിയില്‍നിന്ന് വരുത്തി പരിശോധിച്ചു.

webdesk14: