X
    Categories: keralaNews

ലൈഫ് മിഷന്‍ തട്ടിപ്പ്: സിഇഒ യു.വി ജോസ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരായേക്കും

കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ് അല്ലെങ്കില്‍ രേഖകള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ സിബിഐക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കും. ഇടപാടുമായി ബന്ധപ്പെട്ട ധാരണാപത്രം ഉള്‍പ്പെടെയുള്ള സുപ്രധാനമായ ആറ് രേഖകളുമായി ഹാജരാവാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

ലൈഫ് മിഷനും യൂണിടാക്കും തമ്മിലുള്ള ധാരണ കരാര്‍, പദ്ധതിക്കായി റവന്യൂ ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഫ്‌ളാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഫയലുകള്‍ പലതും വിജിലന്‍സ് കസ്റ്റഡിയിലായതിനാല്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നേരത്തെ സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: