X
    Categories: main stories

ലൈഫ് മിഷന്‍: സര്‍ക്കാരും സ്വര്‍ണകടത്ത് പ്രതികളും ചേര്‍ന്നുള്ള അഴിമതി-പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിഷയം നിയമസഭയില്‍ അടിയന്തിരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ലൈഫ് പദ്ധതിയുടെ പേരില്‍ സര്‍ക്കാരും സ്വര്‍ണകടത്ത് കേസ് പ്രതികളും ചേര്‍ന്നുള്ള അഴിമതിയാണ് നടന്നതെന്ന് പ്രമേയം അവതരിപ്പിച്ച അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.

വടക്കാഞ്ചേരി പദ്ധതിയില്‍ കോടികളുടെ അഴിമതിയുണ്ട്. വടക്കാഞ്ചേരിയില്‍ ഭൂമി വാങ്ങിയപ്പോള്‍തന്നെ ആക്ഷേപമുണ്ടായിരുന്നു. മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞകാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. ഹൈകോടതി വിധി അനുകൂലമാണെന്ന് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് വിധിയെ സ്വാഗതംചെയ്യുന്നില്ലെന്നും അനില്‍ അക്കരെ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് റെഡ് ക്രസന്റ് പദ്ധതിയിലേക്ക് വന്നതെന്ന് രേഖകളുണ്ട്. ഫഌറ്റ് നിര്‍മിക്കാന്‍ 2019ല്‍ ജൂലൈയില്‍ സര്‍ക്കാര്‍ പതിനഞ്ച് കോടി അനുവദിച്ച സമയത്ത് തന്നെ റെഡ് ക്രസന്റുമായി കര്‍ ഒപ്പിടുകയും ചെയ്തിരുന്നതായി അനില്‍ അക്കരെ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: