X

‘ഒരൊഴിവുമില്ല’; ബാബരി മസ്ജിദ് കേസില്‍ വിചാരണക്ക് അദ്വാനി ഹാജരാകണമെന്ന് കോടതി

ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്ദാനിയും കേന്ദ്രമന്ത്രി ഉമാഭാരതിയും മെയ് 30ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്‌നൗ കോടതി ഉത്തരവ്. ഇവരെക്കൂടാതെ മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഴിവാക്കാനാകില്ലെന്നും വിചാരണക്ക് അദ്ദ്വാനി ഹാജരകാണമെന്നും കോടതി പറഞ്ഞു.

നേരത്തെ വിചാരണക്കോടതി ഇവര്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം റദ്ദാക്കിയിരുന്നു. എന്നാല്‍ 2010-ല്‍ അലഹബാദ് ഹൈക്കോടതി അത് ശരിവെക്കുകയുമായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഗൂഢാലോചനകുറ്റം പുന:സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. പ്രതികളായ 14പേര്‍ക്കും ഗൂഢാലോചന കുറ്റം പുന:സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കുന്ന വിധത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

chandrika: