X

ലോക്ഡൗണിന് അയവ് വന്നിട്ടും ഫൈനിന് കുറവില്ല; മൂന്ന് ദിവസത്തിനിടെ ഖജനാവിലെത്തിയത് നാല് കോടി

തിരുവനന്തപുരം: ലോക്ഡൗണിന് അയവ് വരുത്തിയെങ്കിലും പൊലീസിന്റെ ഫൈന്‍ ഈടാക്കലിന് കുറവില്ല. പൊലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട നല്‍കിയതോടെ നിരത്തിലിറങ്ങി സാധാരണക്കാരെ പെറ്റിയടിച്ച് ഖജനാവ് വീര്‍പിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 70,000ത്തോളം പേര്‍ പൊലീസ് നടപടികള്‍ നേരിട്ടു.

ലോക്ഡൗണ്‍ ലംഘനം ആരോപിച്ച് 20,709 പേര്‍ക്കെതിരെ ഈ ദിവസങ്ങളില്‍ കേസെടുത്തു. 3,951 പേരെ അറസ്റ്റ് ചെയ്തു. മാസ്‌കില്ലാത്തതിന് 45,279 പേരില്‍ നിന്ന് പിഴ ഈടാക്കി. എല്ലാം കൂടി നോക്കിതയാല്‍ മൂന്ന് ദിവസം കൊണ്ട് നാല് കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. പ്രതിദിനം ഒരു സ്‌റ്റേഷനില്‍ മുപ്പത് കേസെങ്കിലും എടുക്കണമെന്നാണ് പൊലീസിന് നല്‍കിയ നിര്‍ദേശം.

അതേസമയം നേതാക്കള്‍ പ്രതികളായാല്‍ ഒരു രൂപ പോലും പിഴ ഈടാക്കുന്നില്ല. പാവങ്ങളുടെയും നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നവരുടെയും കീശ കാലിയാക്കാന്‍ മാത്രമാണ് പൊലീസിനെ ഉപയോഗിച്ചുള്ള സര്‍ക്കാരിന്റെ ശ്രമം.

web desk 1: