X

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

വധശ്രമ കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറങ്ങി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങ്ങാണ് ഫൈസലിനെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ച അദ്ദേഹം നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ്. ശിക്ഷ വിധിക്കപ്പെട്ട ദിനം മുതലാണ് അയോഗ്യത വന്നിരിക്കുന്നത്.

2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു രാഷ്ടീയ പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്ന കേസിലാണ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. 32 പേര്‍ പ്രതിയായ കേസില്‍ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം അടക്കം നാലു പ്രതികള്‍ നല്‍കിയ ആപ്പില്‍ ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ്്. എന്നാല്‍ വധശ്രമത്തിന് ഉപയോഗിച്ചുവെന്ന പറയുന്ന ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ദ്യങ്ങള്‍ കവരത്തി സെക്ഷന്‍ കോടതി മുഖവിലക്കെടുക്കണമെന്നുമാണ് പ്രതികളുടെ വാദം.

webdesk11: