X
    Categories: MoreViews

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസുകളില്‍ പരിശോധനക്ക് അനുമതി നല്‍കി ലണ്ടന്‍ കോടതി

ലണ്ടന്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപിക്കപ്പെടുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസുകളില്‍ പരിശോധ നടത്താന്‍ അനുമതി നല്‍കി ലണ്ടന്‍ ഹൈക്കോടതി.

ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്. 50 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ദുരുപയോഗം ചെയ്‌തെന്നുമാണ് കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കെതിരായ ആരോപണം.

അനുമതി ലഭിച്ചതോടെ പരിശോധന ഉടന്‍ നടത്തുമെന്നാണ് വിവരം. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉള്‍പ്പടെ ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ സേവനം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക തന്നെ വ്യക്തമാക്കിയിരുന്നു.

വിവരങ്ങള്‍ ചോര്‍ന്നതായി ഫേ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് അനലിറ്റിക്കയില്‍ പരിശോധനക്കായി ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ കോടതിയെ സമീപിച്ചത്.

chandrika: