X

ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി കൊച്ചി സിറ്റി പൊലീസ്. ഷാജന്‍ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് നോട്ടീസ്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷാജനായി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി വെളളിയാഴ്ച മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. പട്ടികജാതി- വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് വി ജി അരുണ്‍ തള്ളിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ വ്യാജവാര്‍ത്ത നല്‍കി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസെടുത്തത്. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പാലിച്ചല്ല ഷാജന്റെ മാധ്യമപ്രവര്‍ത്തനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 

webdesk14: