X

കേരളത്തില്‍ ‘ലൗ ജിഹാദ്’: ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

Henna has been used frequently in Malay & Indian Wedding worldwide.

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്.

കേരളത്തില്‍ പ്രണയം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി വിവിധ ഘടകങ്ങളാല്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 7299 പേര്‍ സംസ്ഥാനത്ത് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതില്‍ 82 ശതമാനം പേരും ഹിന്ദുമതത്തില്‍ നിന്നാണ്. 61 ശതമാനവും മതംമാറ്റവും പ്രണയത്തെത്തുടര്‍ന്നാണെന്ന് കണ്ടെത്തി.

മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ചവരില്‍ നിന്നുള്ള വിവരങ്ങള്‍ക്കടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 500 ലധികം കേസിന്റെ വിശദവിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. മതംമാറിയവരില്‍ 72 ശതമാനം പേരും പ്രത്യേക രാഷ്ട്രീയ അനുഭാവമില്ലാത്തവരാണ്. രാഷ്ട്രീയാഭിമുഖ്യമുള്ളവരില്‍ 17 ശതമാനം സി.പി.എം, 8 ശതമാനം കോണ്‍ഗ്രസ്, 2 ശതമാനം ബി.ജെ.പി, 1 ശതമാനം സി.പി.ഐ അനുഭാവികള്‍ എന്നിങ്ങനെയാണ്. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം മതംമാറ്റം നടന്നിട്ടുള്ളത്. അതേസമയം, മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

chandrika: