X

തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടും;ഐഎംഎ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷമായ സാഹചര്യമമാണെന്നും അതീവ ജാഗ്രതയും കര്‍ശന നടപടികളും വേണമെന്നും ഐഎംഎ പറഞ്ഞു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നാണ് ഐഎംഎ നിര്‍ദ്ദേശിക്കുന്നത്. സെന്റിനല്‍ സര്‍വേ, എപിഡേമിയോളജിക്കല്‍ സര്‍വേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത് കോവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ലെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

web desk 3: