X
    Categories: Video Stories

ഇസ്രാഈലിന്റേത് അന്താരാഷ്ട്ര നിയമ ലംഘനം; കുടിയേറ്റം നിര്‍ത്തണമെന്ന് ഫ്രാന്‍സ്

പാരിസ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അനധികൃത കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്ന ഇസ്രാഈലിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണമെന്നും ഇസ്രാഈലികളും ഫലസ്തീനികളും തോളോടു തോള്‍ ചേര്‍ന്ന് ജീവിക്കണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള തന്റെ ആദ്യ സംഭാഷണത്തില്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. മേഖലയിലെ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രണ്ടു രാഷ്ട്ര പരിഹാരം വേണമെന്നാണ് ഫ്രാന്‍സ് കരുതുന്നതെന്നും മാക്രോണ്‍ പറഞ്ഞു.

മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച സോഷ്യലിസ്റ്റ് പ്രസിഡണ്ടായ മാക്രോണ്‍, ഫലസ്തീന്‍ സമാധാന പ്രക്രിയക്കായി അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇസ്രാഈലിനെ ചൊടിപ്പിച്ചിരുന്നു. ബുധനാഴ്ച ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ മാക്രോണ്‍ രണ്ടു രാഷ്ട്ര പരിഹാരം ഊന്നിപ്പറയുകയും ചെയ്തു.

ഫലസ്തീന്‍ ഭൂമി കയ്യേറി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഫ്രാന്‍സ് എന്നും അപലപിച്ചിട്ടിട്ടുണ്ടെന്നും ഇസ്രാഈലിന്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും പ്രസിഡണ്ടായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പൊതു പ്രസ്താവനയില്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: