X
    Categories: indiaNews

മധ്യപ്രദേശ്: 150 പേരുടെ കോണ്‍ഗ്രസ് പട്ടിക ഇന്ന്‌; പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 18നകം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കും. 150 സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണു ശ്രമം. ആകെ 230 സീറ്റാണു സംസ്ഥാനത്തുള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരുമായി മധ്യപ്രദേശ് പിസിസി പ്രസിഡന്റ് കമല്‍നാഥും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 18നകം പ്രഖ്യാപിക്കാനാണു കോണ്‍ഗ്രസ് ശ്രമം.

 

webdesk11: