X
    Categories: indiaNews

ബി.ജെ.പി പ്രവർത്തകൻ മുഖത്തേക്ക് മൂത്രമൊഴിച്ച ആദിവാസി യുവാവിന് മധ്യപ്രദേശ് സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

ബി.ജെ.പി പ്രവർത്തകൻ മുഖത്തേക്ക് മൂത്രമൊഴിച്ച ആദിവാസി യുവാവിന് മധ്യപ്രദേശ് സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ലാകലക്ടറും അറിയിച്ചു.

പർവേശ് ശുക്ല എന്നയാളാണ് ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചത് .ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.മധ്യപ്രദേശിലെ സിദി ജില്ലയിലാണ് സംഭവം.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഈ ക്രൂരതക്കെതിരെ കടുത്ത രോഷമാണ് ഉയർന്നത്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയും കോൺഗ്രസ് രംഗത്ത് വന്നു .‘ഇതാണോ ബി.ജെ.പിയുടെ ഗോത്രവർഗക്കാരോടുള്ള സ്നേഹം?ഇത് ജംഗിൾ രാജ് ആണ്’ -കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി.പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി പീഡനത്തിനിരയായ യുവാവിന്റെ കാലുകഴുകുന്ന ചിത്രങ്ങളും പുറത്തു വന്നു.

webdesk15: