X

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 26 നക്‌സലുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ പൊലീസ് വധിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കച്ചറോളിയില്‍ ഗ്യാരഹ്ബട്ടി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് നക്‌സലുകളെ വധിച്ചത്.

നക്‌സലുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സംഘം പൊലിസിനു നേരെ വെടിവക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടു.

പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്ത് നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു.

web desk 1: