X
    Categories: indiaNews

മാറ്റമില്ലാതെ മഹാരാഷ്ട്ര; 19,164 പുതിയ കോവിഡ് ബാധിതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് യാതൊരു കുറവുമില്ല. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 19,164 പേര്‍ക്കാണ്. ഇന്ന് 459 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17,184 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,82,963 ആയി. 9,73,214 പേര്‍ ഇതുവരെയുള്ള രോഗമുക്തരായി. 2,74,993 ആക്ടീവ് കേസുകള്‍. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഇതുവരെയായി 34,345 പേര്‍ മരിച്ചു.

അതിനിടെ ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആന്ധ്രയില്‍ ഇന്ന് 7,855 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടെന്നത് ആശ്വസമാണ്. ഇന്ന് 8,807 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 52 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 5,558ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,54,385 ആയി. 5,79,474 പേര്‍ക്ക് രോഗമുക്തി. 69,353 ആക്ടീവ് കേസുകള്‍.

തമിഴ്‌നാട്ടില്‍ ഇന്ന് 5,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,470 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് ഇന്ന് 66 പേര്‍ മരിച്ചു. മൊത്തം മരിച്ചവരുടെ എണ്ണം 9,076 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,63,691 ആയി. 5,08,210 പേര്‍ക്ക് രോഗ മുക്തി. 46,405 ആക്ടീവ് കേസുകള്‍. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

 

web desk 3: