X

അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം കേരള സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയമെന്ന് സുധീരൻ

കേരളത്തിൽ വർദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം കേരള സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയമാണെന്ന് വി.എം സുധീരൻ പറഞ്ഞു. മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാദാസിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎം.സുധീരന്‍. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ജെബി മേത്തറുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസസമരം.

webdesk15: